|    Jul 18 Wed, 2018 8:15 pm
FLASH NEWS

പദ്ധതി നിര്‍വഹണം : ബ്ലോക്ക് പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

Published : 27th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നു ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ടുപോവുന്നത്. ഇതുവരെ 9.63 ശതമാനം തുക ചെലവഴിച്ചു. മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുക സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 2015ല്‍ ഭരണസമിതി അധികാരമേറ്റ ശേഷം നാലുമാസം കൊണ്ട് 86.5 ശതമാനം തുക ചെലവഴിച്ച് 99.5 ശതമാനം എന്ന റെക്കോഡ് പദ്ധതി നിര്‍വഹണത്തിന് ഈ ഭരണസമിതി നേതൃത്വം നല്‍കിയിരുന്നു. കൂടാതെ 2016-17ലും സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച നിര്‍വഹണം നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്്. ഓഫിസ് നവീകരണ പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്ന ആരോപണവും വാസ്തവവിരുദ്ധമാണ്. കൂടാതെ നവീകരിച്ചപ്പോള്‍ എടുത്തുമാറ്റിയ പഴയ സാമഗ്രികള്‍ മോഷണംപോയെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും നേതൃത്വം നല്‍കുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. ഇതില്‍ കോണ്‍ഗ്രസ് അംഗം ബ്ലോക്കിലെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണുമാണ്. ഈ സാഹചര്യത്തില്‍ ഭരണസമിതിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി കോണ്‍ഗ്രസ് അംഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിയിരുന്നുവെന്നും പ്രസിഡന്റ് ലത ശശി, വൈസ്പ്രസിഡന്റ് സുരേഷ് താളൂര്‍, അംഗങ്ങളായ കെ എം സിന്ധു, എ കെ കുമാരന്‍, ഗീത രാജു, രേഖ ദേവന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss