|    Jul 21 Sat, 2018 1:15 am
FLASH NEWS

പദ്ധതി നിര്‍വഹണം: തദ്ദേശ സ്ഥാപനം ജാഗ്രത കാണിക്കണം- ഡിപിസി

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഇതില്‍ വിട്ടുവീഴ്ചയുണ്ടാവാന്‍ പാടില്ലെന്നും ഡിപിസി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ല വളരെ പിന്നിലാണ്. എവിടെയൊക്കെയോ തടസ്സങ്ങള്‍ ഉണ്ടാവുന്നു. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്ലുകള്‍ സമര്‍പ്പിക്കാത്തതില്‍ അടിയന്തരമായി മാറ്റമുണ്ടാവണം. പ്രവൃത്തി പൂര്‍ത്തിയായാല്‍ ബില്ലുകള്‍ നിര്‍ബന്ധമായി ട്രഷറിയിലേക്ക് അയക്കണം. അടുത്ത വര്‍ഷം മുതല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തുമായി മുന്‍കൂട്ടി ആലോചിച്ച് രൂപപ്പെടുത്തുന്ന സംയുക്ത പ്രൊജക്റ്റുകള്‍ മാത്രമേ നടപ്പാക്കുള്ളൂ. ജില്ലാ പഞ്ചായത്തിന്റെ സംയുക്ത പ്രൊജക്ടുകള്‍ നടപ്പാക്കുന്നതില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വേണ്ടത്ര സഹകരിക്കാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി 16 ഉപസമിതികള്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ്അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ ഒരംഗമായിരിക്കും ഓരോ ഉപസമിതിയുടെയും ചെയര്‍മാന്‍. വിദഗ്ധനായിരിക്കും വൈസ് ചെയര്‍മാന്‍. സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയില്‍ നടപ്പാക്കും. ജില്ലാ പദ്ധതികള്‍ തയാറാക്കുന്നത് ഉപസമിതിയായിരിക്കും. ഡിസംബര്‍ 30 നകം ജില്ലാ പദ്ധതിക്ക് രൂപം നല്‍കാന്‍ കഴിയണമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ എല്ലാ ഇംപ്ലിമെന്റിങ് ഓഫിസര്‍മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ആകെ പ്ലാന്‍ ഫണ്ട് വകയിരുത്തിയത് 48181.79 ലക്ഷമാണ്. ഇതുവരെ ചെലവഴിച്ചത് 7216.62 ലക്ഷം. ജില്ലയുടെ ഇതുവരെയുള്ള പദ്ധതി ചെലവ് 14.98 ശതമാനം, ഗ്രാമപ്പഞ്ചായത്തുകള്‍ 18.26 ശതമാനം, ബ്ലോക്ക് പഞ്ചായത്ത് 14.28 ശതമാനം, ജില്ലാ പഞ്ചായത്ത് 6.66 ശതമാനം, നഗരസഭകള്‍ 14.98 ശതമാനം, കോര്‍പറേഷന്‍ 13.35 ശതമാനം എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക്.ഈ മാസം 14 വരെ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചത് കായണ്ണ ഗ്രാമപ്പഞ്ചായത്തും (47.9 %) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും (26.71 %) മുക്കം നഗരസഭയും (24.3 %) ആണ്. സപ്റ്റംബര്‍ 14 വരെ മറ്റു ഗ്രാമപ്പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചതിന്റെ ശതമാനം: മൂടാടി 37.16, കുരുവട്ടൂര്‍ 35.85, അരിക്കുളം 35.37, കോട്ടൂര്‍ 34.76, ചക്കിട്ടപ്പാറ 32.93, പെരുമണ്ണ 31.27, മേപ്പയ്യൂര്‍ 30.14, തിരുവള്ളൂര്‍ 28.3, ചേളന്നൂര്‍ 27.42, കക്കോടി 27.09, ഏറാമല 24.04, തലക്കുളത്തൂര്‍ 23.82, നടുവണ്ണൂര്‍ 22.88, പുതുപ്പാടി 21.12, കടലുണ്ടി 20.95, പെരുവയല്‍ 20.32, ചോറോട് 20.11, കായക്കൊടി 19.89, കുന്ദമംഗലം 19.8, മടവൂര്‍ 19.63, കാരശ്ശേരി 19.37, ബാലുശ്ശേരി 18.6, ഓമശ്ശേരി 18.12, കൂരാച്ചുണ്ട് 17.89, മാവൂര്‍ 17.85, അത്തോളി 17.68, ചെറുവണ്ണൂര്‍ 17.6, ആയഞ്ചേരി 17.33, കാവിലുംപാറ 17.25, കിഴക്കോത്ത് 16.63, തൂണേരി 16.53, ചെക്യാട് 16.49, ഒളവണ്ണ 16.3, കൊടിയത്തൂര്‍ 16.23, ഉണ്ണികുളം 16.04, തിരുവമ്പാടി 15.82, ചാത്തമംഗലം 15.69, വാണിമേല്‍ 15.51, കൂത്താളി 15.02, നരിക്കുനി 14.78, കട്ടിപ്പാറ 14.51, നൊച്ചാട് 14.36, തിക്കോടി 14.33, എടച്ചേരി 14.2, തുറയൂര്‍ 14.06, ഉള്ള്യേരി 13.99, നന്‍മണ്ട 13.9, താമരശ്ശേരി 13.88, വേളം 13.78, ചങ്ങരോത്ത് 13.63, നാദാപുരം 13.58, കുറ്റിയാടി 13.48, പേരാമ്പ്ര 13.45, കോടഞ്ചേരി 13.41, പനങ്ങാട് 13.38, കാക്കൂര്‍ 13.09, വില്യാപ്പള്ളി 12.94, കുന്നുമ്മല്‍ 12.72, ചെങ്ങോട്ടുകാവ് 12.49, കീഴരിയൂര്‍ 12.15, അഴിയൂര്‍ 11.03, മരുതോങ്കര 10.11, നരിപ്പറ്റ 9.55, ചേമഞ്ചേരി 9.44, വളയം 8.96, കൂടരഞ്ഞി 8.77, മണിയൂര്‍ 8.48, പുറമേരി 8.04, ഒഞ്ചിയം 6.26. ബ്ലോക്ക് പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചതിന്റെ ശതമാനം:  തൂണേരി 20.19, കൊടുവള്ളി 18.05, ചേളന്നൂര്‍ 16.33, പന്തലായനി 12.79, വടകര 12.7, കോഴിക്കോട് 12.69, ബാലുശ്ശേരി 12.49, തോടന്നൂര്‍ 9.59, മേലടി 9.38, കുന്നുമ്മല്‍ 7.99, കുന്ദമംഗലം 7.63. നഗരസഭകള്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചതിന്റെ ശതമാനം: പയ്യോളി 24.19, വടകര 16.99, ഫറോക്ക് 12.59, കൊടുവള്ളി 12.25, രാമനാട്ടുകര 11.76, കൊയിലാണ്ടി 9.78. ഏകദേശം 1696.84 ലക്ഷം രൂപ ബില്‍ വരുന്ന പൂര്‍ത്തിയായ 312 സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളുടെ ബില്‍ സമര്‍പ്പിച്ചിട്ടില്ല. ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്‍ സമര്‍പ്പിക്കാത്ത സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ 212 എണ്ണമാണ്. ഇതിന്റെ ബില്‍ തുക 463.61 ലക്ഷം രൂപ വരും. ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായ 19 സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളിലും (ബില്‍ തുക 122.27 ലക്ഷം രൂപ) ജില്ലാ പഞ്ചായത്തില്‍ 40 സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളിലും (480 ലക്ഷം) നഗരസഭകളില്‍ 24 സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളിലും (68.09 ലക്ഷം) കോര്‍പറേഷനില്‍ 17 സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളിലും (562.87 ലക്ഷം) ബില്‍ സമര്‍പ്പിച്ചിട്ടില്ല. യോഗത്തില്‍ കോര്‍റേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, അസി. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സെക്രട്ടറി പി ഡി ഫിലിപ്പ്, ഡെപ്യൂട്ടി ഡി പി ഒ ഡോ. സാബു വര്‍ഗീസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss