|    Nov 15 Thu, 2018 9:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പദ്ധതിച്ചെലവ് മുഖ്യമന്ത്രി അവലോകനം ചെയ്തു

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പാദ പദ്ധതിച്ചെലവ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പദ്ധതിച്ചെലവില്‍ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചതായി വിലയിരുത്തി. ആദ്യപാദത്തില്‍ 16.85 ശതമാനമാണു ചെലവ്. 2016ല്‍ 7.99 ശതമാനവും 2017ല്‍ 13.84 ശതമാനവുമായിരുന്നു. സംസ്ഥാന പദ്ധതി വിഹിതമായ 22150 കോടി രൂപയില്‍ 3698.96 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
കേന്ദ്രത്തിന്റേതുള്‍പ്പെടെ 37272.99 കോടി രൂപയാണ് ആകെ വിഹിതം. ഇതില്‍ 6177.16 കോടി രൂപയാണ് ആദ്യ പാദത്തില്‍ ചെലവഴിച്ചിരിക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വിനിയോഗിക്കാത്ത തുകയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവശ്യമുണ്ടോയെന്നു പരിശോധിക്കും. ഡാമുകളുടെ സുരക്ഷയ്ക്കു പ്രത്യേക പരിഗണന നല്‍കണം. ഡ്രിപ് പദ്ധതിയില്‍ ഇതിനായി അനുവദിക്കപ്പെട്ട തുക ഫലപ്രദമായി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിലും വര്‍ധനയുണ്ട്. 17.10 ശതമാനം വിനിയോഗിച്ചു.
2017ല്‍ 11.75 ശതമാനമായിരുന്നു. 10 കോടി രൂപയ്ക്കു മുകളിലുള്ള 87 പദ്ധതികളില്‍ 64 എണ്ണം പുരോഗമിക്കുന്നു. 15 മേജര്‍ പദ്ധതികളും 104 ഇംപാക്ട് പദ്ധതികളും നാലു നവകേരളം കര്‍മ പദ്ധതികളും പുരോഗതിയിലാണ്. കിഫ്ബി പദ്ധതികളില്‍ 36 എണ്ണത്തില്‍ നടപടി ആരംഭിച്ചു. പദ്ധതികളുടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കുന്നതിനു ബ—ജറ്റില്‍ പ്രത്യേകമായി തുക അനുവദിച്ചിട്ടുണ്ട്. നാഷനല്‍ ലോ യൂനിവേഴ്—സിറ്റിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലം വേഗത്തില്‍ കണ്ടെത്തണം. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി മുന്നോട്ടുനീങ്ങണം. ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭാഗമായി വിപുലമായ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടൂറിസം, ഊര്‍ജ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss