|    Jan 19 Thu, 2017 4:14 pm
FLASH NEWS

പദ്ധതികള്‍ മുന്‍ഗണനാക്രമം നടപ്പാക്കും: എല്‍ഡിഎഫ്

Published : 12th July 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് എല്‍ഡിഎഫ്.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു പുറമേ ജില്ലയുടെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിന് രൂപം നല്‍കും. ഇതിനായി ഈവരുന്ന 17ന് ജില്ലയിലെ ജനപ്രതിനിധികളും കക്ഷിനേതാക്കളും ഉള്‍പ്പെടുന്ന യോഗം ചേരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ അടിസ്ഥാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനപ്പെട്ട പത്ത് പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നിശ്ചയിച്ച് നടപ്പാക്കാനാവും ശ്രമിക്കുക.
റോഡുവികസനം, റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സാംസ്‌കാരിക കേന്ദ്രം, കായികരംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവക്കായിരിക്കും മുന്‍ഗണന. കോഴഞ്ചേരി ടൗണിലേതടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സത്വരനടപടിയുണ്ടാകും. ശബരിമലയുടെ വികസനത്തിനായി കോടിക്കണക്കിന് രൂപ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ക്യൂ കോംപ്ലക്‌സ്, ത്രിവേണി പാലം, നിലക്കല്‍ പാര്‍ക്ക് തുടങ്ങി വിവിധ പദ്ധതികളില്‍ വകയിരുത്തി.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി കോടികള്‍ അനുവദിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കായി തുക വകയിരുത്തിയത് ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന് മുതല്‍ക്കൂട്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ ജില്ലക്ക് ലഭിച്ച പദ്ധതികള്‍ സ്വാഗതാര്‍ഹമാണെന്ന് എ ല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
800 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് ജില്ലക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ല രൂപീകരിച്ചതിനുശേഷം ഏറ്റവുമധികം തുക വകകൊള്ളിച്ച് മന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജില്ലയോടുള്ള വികസനകാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്.
നിരവധി വര്‍ഷങ്ങളായി ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് അവഗണിക്കപ്പെട്ട പദ്ധതികളാണ് ബജറ്റിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ജില്ല പുത്തന്‍ വികസന കുതിപ്പിലേക്ക് നീങ്ങും.
വികസനത്തിന്റെ എല്ലാ മേഖലയും സജീവമാകുന്ന ബജറ്റാണിത്. ഇടതുമുന്നണി സര്‍ക്കാരിനോട് പ്രത്യേകിച്ച് മന്ത്രി തോമസ് ഐസക്കിനോട് ജില്ലയിലെ ജനങ്ങള്‍ എന്നും കടപ്പെട്ടിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക