|    Mar 24 Fri, 2017 1:30 am
FLASH NEWS

പദ്ധതികള്‍ ജനഹിതം മാനിച്ച് നടപ്പാക്കണം: കെ എം മാണി

Published : 20th March 2017 | Posted By: fsq

 

ചാലക്കുടി: പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനഹിതം മാനിക്കണമെന്ന് മുന്‍മന്ത്രി കെ എം മാണി. ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച കേരള കോണ്‍ഗ്രസ് എം സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനങ്ങളുടെ ആശങ്കകള്‍ അകറ്റി വേണം വികസനം നടപ്പാക്കാന്‍. സമവായത്തിലൂടെ മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കാനാവൂ. എടുത്തുചാട്ടം പാടില്ല. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് പദ്ധതി സംബന്ധിച്ച് പൂര്‍ണ വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മാണി പറഞ്ഞു. വികസനത്തിനു കേരള കോണ്‍ഗ്രസ് എം എതിരല്ല. ജില്ലാ പ്രസിഡന്റ് എം പി തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബേബി മാത്യൂ കാവുങ്കല്‍, അഡ്വ. തോമസ് ഉണ്ണിയാടന്‍, ജോയ് അബ്രഹാം എംപി സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക