|    Dec 17 Sun, 2017 11:51 am
FLASH NEWS

പദ്ധതികളിലെ കാലതാമസം ഒഴിവാക്കണം: പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ

Published : 14th July 2017 | Posted By: fsq

 

തിരൂരങ്ങാടി: ജലവിഭവ വകുപ്പ് പദ്ധതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ പറഞ്ഞു. ജലവിഭവ വകുപ്പിനു കീഴില്‍ തിരൂരങ്ങാടി മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പദ്ധതികളുടെയും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തണം. ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കിലെ പദ്ധതികളിലെ കാലതാമസം ഒഴിവാക്കാന്‍ സാധിക്കൂവെന്നും അബ്ദുര്‍റബ്ബ് പറഞ്ഞു. മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്കു കീഴിലെ പ്രവൃത്തികള്‍ യോഗം വിലയിരുത്തി. തുക വകയിരുത്തിയ പദ്ധതികളിലെ തടസ്സങ്ങള്‍ നീക്കുന്നതിനും വേഗത്തില്‍ പ്രവൃത്തി ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി അടുത്ത നിയമസഭ സമ്മേളന വേളയില്‍ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ യോഗം ചേരുന്നതിനും തീരുമാനിച്ചു. ഇന്ന് ഉച്ചയ്്ക്കുശേഷം 3.30ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം തിരൂരങ്ങാടി നഗരസഭാഹാളില്‍ ചേരും. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം, റോഡ് വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കും. മണ്ഡലത്തിലെ റോഡ്, കെട്ടിട നിര്‍മാണങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനാണ് എംഎല്‍എ യോഗം വിളിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss