|    Aug 17 Thu, 2017 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പദവി ദുരുപയോഗം; കെ എം എബ്രഹാമിനെതിരേ വിജിലന്‍സ് ത്വരിതാന്വേഷണം

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: അധികസ്വത്ത് സമ്പാദന കേസിനു പുറമെ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരേ വീണ്ടും വിജിലന്‍സിന്റെ ത്വരിത പരിശോധന. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയും വിസിയുടെ പദവിയും ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന പരാതിയിലാണ് ത്വരിത പരിശോധയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം എബ്രഹാമിനെതിരേ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു ആരോപണത്തിലും ത്വരിത പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കോളജുകളിലെ യോഗ്യതയില്ലാത്ത ലൈബ്രേറിയന്‍മാരെ യുജിസി ശമ്പളത്തില്‍ നിയമിച്ചെന്നും ഇതിലൂടെ സര്‍ക്കാരിന് 20 കോടിയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു. 12 വര്‍ഷമായി ഈ നഷ്ടം സര്‍ക്കാര്‍ വഹിക്കുകയാണെന്നും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശരത് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും നിയമനത്തിലും യുജിസി നിര്‍ദേശങ്ങള്‍ പാലിച്ചില്ല. യൂനിവേഴ്‌സിറ്റി കോളജില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ പിഎച്ച്ഡി അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പി കെ അബ്ദുറബ്ബിന്റെ താല്‍പര്യപ്രകാരമാണ് പിഎച്ച്ഡി അനുവദിച്ചതെന്നും ഇത് സര്‍ക്കാരിന് ഒരു കോടി നഷ്ടം ഉണ്ടായതായും പരാതിയില്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക