|    Jan 16 Mon, 2017 10:55 pm
FLASH NEWS

പത്രികയുടെ യഥാര്‍ഥ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്; ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി

Published : 29th April 2016 | Posted By: SMR

മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയുടെ യഥാര്‍ഥ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെതിരേ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് പരാതി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ, 2011ല്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായതായിരുന്നു ഈ വര്‍ഷം നല്‍കിയത്.
ഈ ഭാഗം കളറില്‍ തന്നെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സബ് കലക്ടര്‍ ഓഫിസില്‍ നിന്നു സ്‌കാന്‍ ചെയ്ത കോപ്പിയാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ ഓഫിസിലേക്ക് അയച്ചത്. സബ് കലക്ടര്‍ ഓഫിസില്‍ നിന്നും പബ്ലിക് റിലേഷന്‍സ് ഓഫിസില്‍ നിന്നും സത്യവാങ്മൂലത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പകര്‍പ്പാണ് മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍, യഥാര്‍ഥ പകര്‍പ്പ് കളറില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക