|    Apr 29 Sat, 2017 5:21 am
FLASH NEWS

പത്രാധിപരുടെ അറസ്റ്റ്: ഇയു ആരോപണത്തിന് തുര്‍ക്കിയുടെ തിരച്ചടി

Published : 3rd November 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന യൂറോപ്യന്‍ യൂനിയന്റെ പ്രസ്താവനയ്‌ക്കെതിരേ തുര്‍ക്കി പ്രധാനമന്ത്രി. തുര്‍ക്കിയെ ഒരു കാര്യവും യൂറോപ്പ് പഠിപ്പിക്കേണ്ടതില്ല. അവസാനംവരെയും രാജ്യത്തെ പത്രസ്വാതന്ത്ര്യം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബിനാലി യില്‍ദിരിം പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്നാരോപിച്ച് സുപ്രധാന പത്രത്തിന്റെ പത്രാധിപരടക്കം 13 പേരെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇയു നിലപാട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day