|    Dec 17 Sun, 2017 5:14 pm
FLASH NEWS

പത്രസ്വാതന്ത്ര്യത്തിന് ഒരു കുറവും വന്നിട്ടില്ല: കെ ശങ്കരനാരായണന്‍

Published : 1st December 2017 | Posted By: kasim kzm

പാലക്കാട്: പത്രസ്വാതന്ത്രത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ  ശങ്കരനാരായണന്‍. കോടതിയിലായാലും നിയമസഭയിലായാലും പത്രപ്രവര്‍ത്തകരെ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ റഡിഡന്റ് എഡിറ്ററുമായിരുന്ന ജോയ് ശാസ്താംപടിക്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് പ്രസ് ക്ലബും ജോയ് ശാസ്താംപടിക്കല്‍ സ്മാരക ട്രസ്റ്റും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഏറ്റവും വലുതു ജനാധിപത്യമാണ്. ജനാധിപത്യം നിലനില്‍ക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.   തങ്ങള്‍  ജീവിക്കുന്ന കാലത്തിലെ സമൂഹം, രാഷ്ട്രീയം, രാഷ്ട്രീയ നേതാക്കള്‍ എന്നിവയെക്കുറിച്ചു സാമാന്യ ധാരണ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.  മറ്റു പത്രപ്രവര്‍ത്തകരില്‍ നിന്നു ജോയ് ശാസ്താംപടിക്കലിനെ വേറിട്ടു നിര്‍ത്തുന്നതു രാഷ്ട്രീയ അറിവും പൊതുപ്രവര്‍ത്തന പരിചയവുമാണെന്നും ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.അടുത്തവര്‍ഷം മുതല്‍ സംസ്ഥാനത്തെ മികച്ച പത്രപ്രവര്‍ത്തകനായി ‘ജോയ് ശാസ്താംപടിക്കല്‍ സ്മാരക പുരസ്‌കാരം’ ഏര്‍പ്പെടുത്തുമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ വികെ ശ്രീകണ്ഠന്‍ അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനായി. ‘മാധ്യമം ബ്യൂറോ ചീഫ് ടി വി ചന്ദ്രശേഖരന്‍,  ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സുമേഷ് ജോയ് പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss