|    Jun 24 Sun, 2018 11:01 am
FLASH NEWS
Home   >  Kerala   >  

പത്രവായനക്കിടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാളുടെ തല സിപിഎം പ്രവര്‍ത്തകന്‍ തല്ലിപ്പൊട്ടിച്ചു

Published : 1st June 2018 | Posted By: sruthi srt

കൊല്ലം: പത്രവായനക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിച്ച വയോധികന്റെ തല സിപിഎം പ്രവര്‍ത്തകന്‍ അടിച്ചുപൊട്ടിച്ചതായി പരാതി. അഞ്ചാലുംമൂട് തൃക്കടവൂര്‍ കുരീപ്പുഴ ശ്രീഹരി റിക്കോര്‍ഡിങ് സ്റ്റുഡിയോ ഉടമ ഹരിദാസനെ(65)യാണ് സിപിഎം പ്രവര്‍ത്തകനായ സന്തോഷ് (32)കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. ഹരിദാസന്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാവിലെ കെവിന്‍ വധക്കേസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച ഹരിദാസന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു.  സന്തോഷ് ഇതുകേട്ടു ഹരിദാസിനോടു കയര്‍ത്തു സംസാരിച്ചു. ഹരിദാസനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവര്‍ ഇടപെട്ടു രണ്ടുപേരെയും പറഞ്ഞുവിട്ടു. പിന്നീട് രാത്രി ഫോണ്‍ റീ ചാര്‍ജ് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങിയ ഹരിദാസനെ മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ വന്ന സന്തോഷ് തള്ളിവീഴ്ത്തുകയും  അടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss