|    Jan 19 Thu, 2017 2:16 pm
FLASH NEWS

പത്രലേഖകനായി മുന്‍മന്ത്രി കെ പി മോഹനന്‍ സഭയില്‍

Published : 13th July 2016 | Posted By: SMR

kp-mohananതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുന്‍മന്ത്രി കെ പി മോഹനന്‍ വീണ്ടും സഭയിലെത്തി. പ്രസ്ഗാലറിയില്‍ പത്രലേഖകന്റെ റോളില്‍ സഭയില്‍ ഇന്നലെ ശ്രദ്ധാകേന്ദ്രമായതും കെ പി മോഹനന്‍ തന്നെ.
ചോദ്യോത്തരവേള മുതല്‍ നിയമസഭയിലെ നടപടിക്രമങ്ങളെല്ലാം കെ പി മോഹനന്‍ കുറിച്ചിട്ടു. തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘പടയണി’ പത്രത്തിന്റെ ലേഖകനായാണ് മുന്‍മന്ത്രിയെത്തിയത്. 1973ലാണ് കെ പി മോഹനന്റെ പിതാവ് മുന്‍മന്ത്രി പി ആര്‍ കുറുപ്പ് പടയണിയെന്ന സായാഹ്‌നപത്രം തുടങ്ങുന്നത്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളില്‍ ഉള്‍പ്പെടെ ഏറെ പ്രചാരമുള്ള പത്രമാണിത്.
പടയണിയുടെ തുടക്ക കാലത്തുതന്നെ കെ പി മോഹനന്‍ സ്‌പോര്‍ട്‌സ് റിപോര്‍ട്ടറായിരുന്നു. പിതാവിന്റെ മരണശേഷം രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പത്രത്തിന്റെ നടത്തിപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
സഭാ റിപോര്‍ട്ടിങിനായാണു താനെത്തിയതെന്ന് പറഞ്ഞാണ് മോഹനന്‍ പ്രസ് ഗാലറിയിലേക്കു കടന്നത്. കേട്ടവര്‍ വിശ്വസിക്കില്ലെന്ന് കരുതിയ അദ്ദേഹം റിപോര്‍ട്ടിങിനുശേഷം താന്‍ തയ്യാറാക്കിയ കുറിപ്പും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തി.
പത്രപ്രവര്‍ത്തനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോവാനാണ് അദ്ദേഹത്തിന് താല്‍പര്യം. സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപുറമെ സഭയിലെ സംഭവവികാസങ്ങളടങ്ങിയ സ്ഥിരം കോളവും ഇനി പടയണിയിലുണ്ടാവും. പ്രസ് ഗാലറിയില്‍ തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകനിരിക്കുന്നത് കണ്ടപ്പോള്‍ ചില എംഎല്‍എമാര്‍ക്ക് അദ്ഭുതം. ചിലര്‍ ഗാലറിക്ക് സമീപമെത്തി മുന്‍മന്ത്രിയെ അഭിവാദ്യം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 320 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക