|    Mar 28 Tue, 2017 7:39 pm
FLASH NEWS

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം: ആദ്യ സെമിനാര്‍ അഞ്ചിന്

Published : 2nd October 2016 | Posted By: SMR

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിപുലമായ മൂന്ന് സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെപങ്ക് എന്ന സെമിനാര്‍ അഞ്ചിന് വൈകീട്ട് മൂന്നിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, മഹാത്മാ അയ്യങ്കാളി സെന്റര്‍ഫോര്‍ കേരള സ്റ്റഡീസ് ഡയറക്ടറും ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റുമായ ഡോ. കെ ജയപ്രസാദ് എന്നിവര്‍ സംസാരിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കാലികമായി ചര്‍ച്ചചെയ്യുന്ന വളരെ പ്രധാനപ്പെട്ട വിഷയമാണിതെന്ന് സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ എസ് കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാറുന്ന സാമ്പത്തികക്രമവും മാധ്യമ പ്രവര്‍ത്തകരും, പ്രാദേശിക വികസനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് എന്നീ രണ്ടു സെമിനാറുകള്‍ കൂടി പിന്നാലെ വരുന്ന ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day