|    Jan 24 Tue, 2017 11:02 pm
FLASH NEWS

പത്രപ്രവര്‍ത്തക ഫെഡറേഷന്‍ ദേശീയ സമ്മേളനം 23 മുതല്‍

Published : 20th September 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ (ഐഎഫ്ഡബ്യുജെ) 71ാമത് നാഷനല്‍ കൗണ്‍സില്‍ ഈമാസം 23 മുതല്‍ 26 വരെ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടക്കും. ഹോട്ടല്‍ ജവഹര്‍ നിവാസ് പാലസില്‍ 24ന് രാവിലെ 11ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐഎഫ്ഡബ്യുജെ പ്രസിഡന്റ് കെ വിക്രം റാവു അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ എച്ച് ബി മദന്‍ ഗൗഡ റിപോര്‍ട്ട് അവതരിപ്പിക്കും. നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പത്രപ്രവര്‍ത്തക സംരക്ഷണബില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പെരുമാറ്റച്ചട്ടം എന്നിവ ചര്‍ച്ച ചെയ്യും. 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായി എഴുനൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഐഎഫ്ഡബ്യുജെ വൈസ് പ്രസിഡന്റ് എസ് സുധീശന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക