|    Aug 17 Thu, 2017 7:28 am
FLASH NEWS
Home   >  Kerala   >  

പത്രപ്രവര്‍ത്തക ക്ഷേമപെന്‍ഷന്‍ പദ്ധതി : ഭരണ സമിതി പുനഃസംഘടിപ്പിച്ചു

Published : 11th November 2015 | Posted By: G.A.G

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് വൈസ് ചെയര്‍മാനും ഐ.ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്റണി കണ്‍വീനറും തൊഴില്‍ വകുപ്പ് സെക്രട്ടറി, ഐ. ആന്‍ഡ് പി.ആര്‍.ഡി വകുപ്പ് സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ പദ്ധതി ഭരണ സമിതി പുനസംഘടിപ്പിച്ചു. സമിതിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളായി പി.എ.അബ്ദുള്‍ ഗഫൂര്‍, സി.നാരായണന്‍, ഷിബു ടി. ജോസഫ്, ടി. ജോര്‍ജ്ജ് ജോണ്‍, റസാക്ക് താഴത്തങ്ങാടി, ശ്യാം ബാബു എന്നിവരെയും മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളായി എന്‍.ശ്രീകുമാര്‍, എം.ടി.ബാലന്‍, സി.ആര്‍.രാമചന്ദ്രന്‍, ജോണ്‍ മുണ്ടക്കയം, പൂവച്ചല്‍ സദാശിവന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക