|    Dec 15 Fri, 2017 10:11 am
Home   >  Todays Paper  >  page 7  >  

പത്രപ്രവര്‍ത്തകന് മര്‍ദ്ദനം; ബിഹാര്‍ നിയമസഭയില്‍ പ്രതിഷേധം

Published : 4th August 2016 | Posted By: SMR

പട്‌ന: പത്രപ്രവര്‍ത്തകനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. യാത്രാക്കൂലി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വൈശാലി ജില്ലയില്‍ ബസ്സുടമയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ‘ഹിന്ദുസ്ഥാന്‍’ ദിനപത്രത്തിന്റെ റിപോര്‍ട്ടര്‍ നവ്‌നീത് കുമാറിനാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. ശൂന്യവേളയില്‍ ബിജെപി നേതാവ് നന്ദ്കിഷോര്‍ യാദവാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷികളായ എല്‍ജെപി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച എന്നിവയിലെ അംഗങ്ങളും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക