|    Apr 24 Mon, 2017 3:14 am
FLASH NEWS

പത്രപ്രവര്‍ത്തകന്റെ വധം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

സസാരം: ബിഹാറില്‍ പത്രപ്രവര്‍ത്തകന്‍ ധര്‍മേന്ദ്ര സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. രാധികരാമന്‍ റായ്, മനീഷ് സിങ് എന്നിവരാണ് അറസ്റ്റിലായത്. റോഹ്തസ് ജില്ലയില്‍ രണ്ടിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് പട്‌ന മേഖലാ ഐജി എന്‍ എച്ച് ഖാന്‍ അറിയിച്ചു. മൂന്നു കേസുകളില്‍ പിടികിട്ടേണ്ട പ്രതിയാണ് വാരണാസി സ്വദേശി മനീഷ്. പ്രതികള്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തു. സിങിന്റെ കൊലയാളികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ദൈനിക് ഭാസ്‌കര്‍ എന്ന പത്രത്തിന്റെ ലേഖകനായ ധര്‍മേന്ദ്ര സിങ് റോഹ്തസ് ജില്ലയിലെ അമ്‌റതലാബ് ഗ്രാമത്തില്‍ ഹോട്ടലിലാണ് വെടിയേറ്റു മരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day