|    Jul 22 Sat, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പത്രപ്രവര്‍ത്തകന്റെ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍

Published : 15th May 2016 | Posted By: SMR

സിവാന്‍: ബിഹാറില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പോലിസ് കസ്റ്റഡിയില്‍. കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് എസ്പി സൗരഭ് കുമാര്‍ സാഹ് പറഞ്ഞു.
ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ സിവാന്‍ ജില്ലാ ബ്യൂറോ ചീഫായിരുന്നു കൊല്ലപ്പെട്ട രഞ്ജന്‍. ഇദ്ദേഹത്തിന്റെ റിപോര്‍ട്ടുകള്‍ കൊലയാളികളില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചതായിട്ടാണ് അന്വേഷണം സൂചിപ്പിക്കുന്നതെന്ന് സാഹ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും രഞ്ജന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പോലിസ് പരിശോധിച്ചുവരുകയാണ്. സിവാനിലെ സ്‌റ്റേഷന്‍ റോഡില്‍വെള്ളിയാഴ്ചയാണ് രഞ്ജന്‍ കൊല്ലപ്പെട്ടത്.
അതിനിടെ, രഞ്ജന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സിവാന്‍ ജില്ലയിലെ പത്രപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക