|    May 30 Tue, 2017 9:25 am
FLASH NEWS

‘പത്രപ്രവര്‍ത്തകന്റെ കൊല: അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം’

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിഹാറില്‍ പത്രപ്രവര്‍ത്തകനായ രാജ്‌ദേവ് രഞ്ജന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സിബിഐയോട് സുപ്രിംകോടതി. നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയായെന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ് റോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെട്ട ഒളിവില്‍പോയ രണ്ടു പ്രതികള്‍ ബിഹാര്‍ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവിനൊപ്പം നില്‍ക്കുന്ന പടം സംബന്ധിച്ച് സിവാന്‍ സെഷന്‍സ് കോടതി ജഡ്ജിയോട് സുപ്രിംകോടതി റിപോര്‍ട്ട് തേടിയിട്ടുണ്ട്.  അതേസമയം, പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ സിവാനില്‍ വച്ച് മന്ത്രിയെ കണ്ട ദിവസം അവര്‍ പ്രതികളാണെന്ന് വ്യക്തമായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി സിബിഐ ഇതുവരെ കേസ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ ഭാര്യ ആശ രഞ്ജന്‍ സപ്തംബര്‍ 23ന് കോടതിയില്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day