|    Nov 22 Wed, 2017 2:50 pm
FLASH NEWS
Home   >  National   >  

പത്രപ്രവര്‍ത്തകനെ ഓഫീസിനുള്ളില്‍ കുത്തികൊലപ്പെടുത്തി

Published : 23rd August 2016 | Posted By: mi.ptk

murder

അഹമ്മദാബാദ്: ഗുജറാത്തില്‍ പത്രപ്രവര്‍ത്തകനെ ഓഫീസിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി. ജുനഗഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജയ് ഹിന്ദ്’പത്രത്തിന്റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെയാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രാദേശിക നേതാവ് രതിലാല്‍ സുരേജിന്റെ മകന്‍ ഭാവേഷ് സുരേജാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റിയോ സിസിടിവി ക്യാമറകളോ ഇല്ലാതിരുന്ന ഓഫീസില്‍ കിഷോര്‍ തനിച്ചായിരുന്നു. ഓഫീസില്‍ വാര്‍ത്തകളെഴുതികൊണ്ടിരിക്കവെയാണ് അക്രമമുണ്ടായത്.

രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടി കിഷോര്‍ ദവെയുടെ സഹോദരന്‍ പ്രകാശ് ദവെ പോലീസില്‍ പരാതി നല്‍കി.ബിജെപി പ്രാദേശിക നേതാവ് രതിലാല്‍ സുരേജിന്റെ മകന്‍ ഭാവേഷ് സുരേജാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. ഭാവേഷ് സുരേജ് യുവതിയെ പീഡിപ്പിച്ച സംഭവം ‘ജയ് ഹിന്ദ്’നുവേണ്ടി റിപ്പോര്‍ട്ട് ചെയ്തത് കിഷോര്‍ ആയിരുന്നു. തുടര്‍ന്ന് ഭാവേഷിന് ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം നിരവധി തവണ കിഷോറിന്റെ ജീവന് ഭീഷണിയുയര്‍ത്തി സന്ദേശങ്ങള്‍ വന്നിരുന്നതായി സഹോദരന്‍ ആരോപിച്ചു. ഇതിനെതിരെ പോലീസില്‍ പരാതിപെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പ്രകാശ് ദവെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക