|    Jan 19 Thu, 2017 7:57 am
FLASH NEWS

പത്രക്കെട്ടുകള്‍ നശിപ്പിക്കുന്നതായി പരാതി

Published : 27th August 2016 | Posted By: mi.ptk

14101697_1776245482659229_1314704882_n

വടകര: വിതരണത്തിനായി എത്തിക്കുന്ന തേജസ് പത്രക്കെട്ടുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം 17മുതലാണ് വടകര താലൂക്കിലെ ശാന്തിനഗര്‍, കാക്കുനി, കടമേരി, തണ്ണീര്‍പന്തല്‍, എടവരാട് തുടങ്ങിയ പ്രദേശങ്ങളില്‍ വിതരണത്തിനായി എത്തിക്കുന്ന തേജസ് പത്രക്കെട്ടുകള്‍ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. അതേസമയം എടവരാട് പ്രദേശത്തേക്കുള്ള പത്രക്കെട്ട് വേളം പഞ്ചായത്തിലെ പള്ളിയത്ത് വച്ച് എട്ടംഗ സംഘം കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു. ഈ സംഭവങ്ങള്‍ നടന്നതിന് ശേഷം പ്രാദേശികമായി അതാത് പരിധി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുക്കാന്‍ പോലിസിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പത്രക്കെട്ടുകള്‍ നശിപ്പിക്കുന്ന വീഡിയോ അടക്കമുള്ള ചിത്രങ്ങള്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി വേണ്ട നടപടി കൈകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 405 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക