|    May 24 Thu, 2018 1:23 pm
FLASH NEWS
Home   >  National   >  

‘പത്മാവതി’ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

Published : 30th December 2017 | Posted By: mi.ptk

ന്യൂഡല്‍ഹി :വിവാദമായ ബോളിവുഡ് സിനിമ പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. സിനിമയുടെ പേര് ‘പത്മാവതി’ എന്നത് മാറ്റി ‘പത്മാവത്’ എന്നാക്കണം. കൂടാതെ വിവാദത്തിനിടയായേക്കാവുന്ന 26 രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നിങ്ങനെയാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍.


സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചു.യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. അടുത്തമാസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ അന്തിമാനുമതി നല്‍കൂവെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
ചിറ്റോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തന്‍സെന്നിന്റെ ഭാര്യയായിരുന്നു റാണി പത്മിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിഞ്ഞതോടെയാണ് രജപുത്രകര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ രാജസ്ഥാനിലെ സിനിമാ ചിത്രീകരണസ്ഥലം ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss