|    Dec 18 Mon, 2017 5:03 am
FLASH NEWS

പത്മശാലി വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തും:നിയമസഭാ സമിതി

Published : 26th November 2016 | Posted By: SMR

കാസര്‍കോട്്: പത്മശാലി വിഭാഗത്തെ മറ്റു പിന്നാക്കവിഭാഗ സമുദായത്തില്‍ ഉള്‍പ്പെടുത്തുന്നതിന് 14ാം കേരള നിയമസഭയുടെ പിന്നാക്കസമുദായക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ സിറ്റിങില്‍ തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കിലെ കന്നട ഭാഷ സംസാരിക്കുന്ന പത്മശാലി സമുദായപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി പത്മശാലീയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഒഇസി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തീരുമാനമായി. ഓണ്‍ലൈന്‍ അപേക്ഷാമാതൃകയില്‍ മാറ്റംവരുത്തി പത്മശാലി വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനും അര്‍ഹരായവര്‍ക്ക് ക്രീമിലെയര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാരിലേക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നാക്കസമുദായ വികസനവകുപ്പിനോട് നിയമസഭാസമിതി നിര്‍ദേശിച്ചു. കൊങ്കിണി ഭാഷ സംസാരിക്കുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന  നിവേദനത്തി ല്‍ 2012ല്‍ പിന്നാക്കസമുദായ വികസന വകുപ്പ് കിര്‍ത്താഡ്‌സ് ഡയറക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിയമസഭാ സമിതി കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥരെ ഹിയറിങ് നടത്തി പരാതിയില്‍ തീരുമാനമെടുക്കും. പുതിയ പരാതികളും സ്വീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ഒരേ സമുദായത്തിന്റെ ഭാഗമായ വാണിയ, കാണിക, പട്ടാളി എന്നീ വിഭാഗങ്ങള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും സമിതി ചെയര്‍മാന്‍ അറിയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ തൊഴിലാളികളുടെ നിയമനത്തിന് സംവരണം പാലിച്ചില്ലെന്ന പരാതിയില്‍ പിഎസ്‌സിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റിങില്‍ എംഎല്‍എമാരായ കെ അന്‍സലന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി വി ഇബ്രാഹിം, വി ജോയി, കെ ഡി പ്രസേനന്‍, നിയമസഭാ സമിതി ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, എഡിഎം കെ അംബുജാക്ഷന്‍, ജില്ലാപോലിസ് മേധാവി തോംസണ്‍ ജോസ്, പിന്നാക്കസമുദായ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി യു മുരളീധരന്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss