|    Jun 20 Wed, 2018 11:19 am
Home   >  Todays Paper  >  page 10  >  

പത്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Published : 9th May 2017 | Posted By: fsq

 

തിരുവനന്തപുരം: 2016ലെ മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കുമുള്ള പത്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ചെറുകഥയ്ക്കുള്ള പുരസ്‌കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘കൊല്ലപ്പാട്ടി ദയ’ എന്ന ചെറുകഥ അര്‍ഹമായി.10,000 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം.  2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. ദിലീഷ് പോത്തന്‍ (സംവിധാനം), ശ്യാം പുഷ്‌കരന്‍ (തിരക്കഥാകൃത്ത്) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. നല്ല ചിത്രം, നല്ല തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരമാണ് മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്. സംവിധായകന് 20,000 രൂപയും ഫലകവും തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. 23ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss