|    Jan 20 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പത്മഭൂഷണ്‍; സുശീലിന് നാമനിര്‍ദ്ദേശം

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ അവാര്‍ഡിനായി  ഗുസ്തി താരം സുശീല്‍ കുമാറിനെ നാമനിര്‍ദേശം ചെയ്തു.
ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് ഒളിംപിക് മെഡലുകള്‍ സമ്മാനിച്ച സുശീലിന്റെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്.
2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡലുമാണ് 33കാരനായ സുശീല്‍ രാജ്യത്തിനു സമ്മാനിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാംപ്യന്‍ഷിപ്പിലുമായി എട്ട് സ്വര്‍ണ മെഡലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. സുശീലിനെക്കൂടാതെ വനിതാ ഗുസ്തി താരം അല്‍ക്കാ തൊമറിനെയും കോച്ച് യഷ്‌വീര്‍ സിങിനെ ദ്രോണാചാര്യ അവാര്‍ഡിനായും നാമനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവരെക്കൂടാതെ 15 തവണ സ്‌നൂക്കറില്‍ ലോക ചാംപ്യനായ പങ്കജ് അദ്വാനി, ഷൂട്ടര്‍ ജിത്തു റായ്, ടേബിള്‍ ടെന്നിസ് താരം അജന്ത ശരത്ത് കമാല്‍ എന്നിവരും നാമനിര്‍ദേശം നല്‍കിയ കായികതാരങ്ങളില്‍ ഉള്‍പ്പെടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day