|    Oct 21 Sun, 2018 12:38 am
FLASH NEWS
Home   >  Kerala   >  

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ യേശുദാസിന്റെ അപേക്ഷ

Published : 17th September 2017 | Posted By: shins

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി ചോദിച്ചുകൊണ്ട് ഗായകന്‍ കെ ജെ യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്താനാണ് അനുമതി ചോദിച്ചിരിക്കുന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന് ദൂതന്‍ വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മറ്റി പരിഗണിക്കുന്നതായിരിക്കും. അതേസമയം, ഗുരുവായൂരില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ ആവശ്യം അധികൃതര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. മൂകാംബിക, ശബരിമല എന്നിവിടങ്ങളില്‍ യേശുദാസ് സന്ദര്‍ശനം നടത്താറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss