|    Jan 21 Sat, 2017 10:09 am
FLASH NEWS

പത്മനാഭ സ്വാമി ക്ഷേത്രം: എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് എതിരേ മുന്‍ പിആര്‍ഒ

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എന്‍ സതീഷിനെതിരേ ക്ഷേത്രത്തിലെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സുപ്രിംകോടതിയില്‍.
സതീഷ് ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയാണെന്നും വ്യാപകമായി അഴിമതി നടത്തുകയാണെന്നും ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുന്നതിന് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് മുന്‍ പിആര്‍ഒ ബബ്ലു ശങ്കര്‍ സുപ്രിംകോടതിയില്‍ ഹരജി സര്‍പ്പിച്ചു. അഴിമതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്ത പെരിയ നമ്പി അടക്കമുള്ള പൂജാരിമാരെയും ജീവനക്കാരെയും ഭരണ, പോലിസ് സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയാണ് സതീഷ്. ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയിട്ടും വസ്തുവകകള്‍ കൈയേറ്റം ചെയ്യപ്പെട്ടിട്ടും സതീഷ് മൗനം പാലിക്കുകയാണ്. ക്രമക്കേടുകള്‍ വാര്‍ത്തയായതോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു.
വിഷയത്തില്‍ മൗനം പാലിച്ചില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സുപ്രധാനമായ നിരവധി വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും അഭിഭാഷകനായ ആബിദ് അലി  മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ ബബ്ലു ശങ്കര്‍ കോടതിയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക