|    Jan 23 Mon, 2017 2:01 am
FLASH NEWS

‘പത്മനാഭസ്വാമി ക്ഷേത്ര മോഷണം: സിബിഐ അന്വേഷിക്കണം’

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ മോഷ്ടിക്കപ്പെട്ടതായി ബോധ്യപ്പെട്ടസാഹചര്യത്തില്‍ ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് വി എസ് അച്യുതാനന്ദന്‍.
186 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. സുപ്രിംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും ഇപ്പോള്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും സ്വര്‍ണം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് ഏകാഭിപ്രായത്തിലാണ്. ഈ സാഹചര്യത്തില്‍ മോഷണത്തിനു പിന്നില്‍ ആരൊക്കെയാണെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിന് സിബിഐ അന്വേഷണമാണ് ആവശ്യം. ഈ മോഷണത്തെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക