|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പത്മനാഭസ്വാമി ക്ഷേത്ര ഭരണം : നിയമനിര്‍മാണം നടത്തണമെന്ന്‌

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഗുരുവായൂര്‍ ക്ഷേത്രനിയമ മാതൃകയിലാവണം ഇത്. എന്നാലേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ എന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയില്‍ വാദിച്ചു. സെക്രട്ടറിതലത്തിലുള്ള ഏഴംഗ സമതിയെ ക്ഷേത്രഭരണത്തിനായി നിയമിക്കണമെന്ന വിനോദ് റായി കമ്മിറ്റി ശുപാര്‍ശ ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം, ക്ഷേത്രഭരണം ആര്‍ക്കെന്നത് പരിഗണിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സര്‍ക്കാരിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ക്ഷേത്രപരിസരം മലിനമാക്കുന്ന അഴുക്കുചാലുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും കുളങ്ങള്‍ വൃത്തിയാക്കുന്നതിനും ഉടനെ നടപടിയെടുക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക