|    Oct 19 Fri, 2018 6:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പത്മനാഭസ്വാമി ക്ഷേത്ര പ്രവേശനം : യേശുദാസ് അപേക്ഷ നല്‍കി

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗായകനായ ഡോ. കെ ജെ യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസമായ 30ന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് അപേക്ഷ. ഇന്നുചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടിവ് കമ്മിറ്റി അപേക്ഷയില്‍ തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രതീശന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും തേടും.  ഹൈന്ദവധര്‍മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചാലോ ഇവിടെ പ്രവേശിക്കാം. മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss