|    Jul 16 Mon, 2018 10:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യേശുദാസിന് അനുമതി

Published : 19th September 2017 | Posted By: fsq

തിരുവനന്തപുരം: ഗായകന്‍ യേശുദാസിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു. ജില്ലാ ജഡ്ജി കെ ഹരിപാലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്ഷേത്രഭരണസമിതി യോഗത്തിന്റേതാണ് തീരുമാനം. 30നു വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം നല്‍കണമെന്ന് യേശുദാസ് കത്തു നല്‍കിയിരുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. താന്‍ ഹിന്ദുമതവിശ്വാസിയാണെന്നും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തില്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. യേശുദാസ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ആഗ്രഹം അറിയിച്ചതു മുതല്‍ നിരവധി പേര്‍ അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss