|    Jul 24 Mon, 2017 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പത്മനാഭസ്വാമി ക്ഷേത്രം; വിനോദ് റായിയുടെ റിപോര്‍ട്ട് അവിശ്വസനീയം: രാജകുടുംബം

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച വിനോദ് റായിയുടെ റിപോര്‍ട്ടിനെതിരേ രാജകുടുംബാംഗം ആദിത്യവര്‍മ. 186 കോടി രൂപയുടെ സ്വര്‍ണപ്പാത്രങ്ങള്‍ കുറവു വന്നുവെന്ന റിപോര്‍ട്ട് അവിശ്വസനീയമാണെന്നും യഥാര്‍ഥവസ്തുത രണ്ടാഴ്ചയ്ക്കകം സുപ്രിംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം സ്വകാര്യചാനലിനോട് പറഞ്ഞു.
കണക്കെടുപ്പുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവ് ഓഫിസര്‍മാരെയോ രാജകുടുംബത്തെയോ ബന്ധപ്പെട്ടിട്ടില്ല. ഏകപക്ഷീയമായാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പഴയ മലയാളം അക്കങ്ങളാണ് പല രേഖകളിലും ഉപയോഗിച്ചിരിക്കുന്നത്. കാര്യങ്ങളൊന്നും ചോദിച്ചറിയാന്‍ വിനോദ് റായ് ശ്രമിച്ചിട്ടില്ല. 1970 മുതലുള്ള രേഖകള്‍ രാജകുടുംബത്തിന്റെ പക്കലുണ്ടെന്നും വസ്തുത സുപ്രിംകോടതിയെ അറിയിക്കുമെന്നും ആദിത്യവര്‍മ പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 186 കോടിയുടെ സ്വര്‍ണപ്പാത്രങ്ങള്‍ കുറവുവന്നതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു മുന്‍ സിഎജി വിനോദ് റായിയുടെ റിപോര്‍ട്ട്.
ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടുപോയതില്‍ 263 കിലോഗ്രാം സ്വര്‍ണം നഷ്ടമായിട്ടുണ്ട്. 1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ബി നിലവറ ചുരുങ്ങിയത് ഏഴുതവണയെങ്കിലും തുറന്നിട്ടുണ്ടെന്നും സുപ്രിംകോടതിയില്‍ വിനോദ് റായ് സമര്‍പിച്ച പ്രത്യേക ഓഡിറ്റ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക