|    Jun 24 Sun, 2018 10:29 pm
FLASH NEWS

പത്മതീര്‍ത്ഥക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം

Published : 22nd May 2018 | Posted By: kasim kzm

തിരുവനന്തപുരം: ശ്രിപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിന്റെ വടക്കു ഭാഗത്തെ സംരക്ഷണഭിത്തിയുടെ ഒരുഭാഗം നിര്‍മാണത്തിനിടെ ഇടിഞ്ഞു വീണു. നിര്‍മാണത്തിലെ അപാകതയാണ് ഇടിഞ്ഞു വീഴാന്‍ കാരണമെന്ന്് ആരോപണം. ശക്തമായ മഴയില്‍ ഇന്നലെ പുലര്‍ച്ചെയാണ് മതില്‍ ഇടിഞ്ഞത്്. അതേസമയം, മതിലിനു സമീപത്തെ ഓടയില്‍ വെള്ളം കെട്ടി നിന്നതിനാലാണ് ഭിത്തി ഇടിഞ്ഞു വീഴ്ന്നതെന്ന്് ഇന്‍ജിനീയറിങ് വിഭാഗം പറയുന്നു.
മതലിനോട് ചേര്‍ന്ന്് കുഴിയെടുത്താണ് വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ടുപോയിരുക്കുന്നതെന്നും ഇതും ഭിത്തിക്ക് ബലക്ഷയത്തിനിടയാക്കിയെന്നും അവര്‍ ആരോപിച്ചു. മുമ്പുണ്ടായിരുന്ന സംരക്ഷണ ഭിത്തിക്ക് ബലം കൂട്ടാനായി നിര്‍മിച്ച താല്‍ക്കാലിക മതിലും ഇതോടൊപ്പം നിലം പൊത്തി.
രാജഭരണ കാലത്ത് നിര്‍മിച്ച ഭിത്തിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കല്‍പ്പടവുകള്‍ പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പടവുകള്‍ നീക്കം ചെയ്തിരുന്നു. ഇതോടെ പഴയ സംരക്ഷണ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചു. തുടര്‍ന്ന്്് ഭിത്തിയുടെ സംരക്ഷണാര്‍ഥം താല്‍ക്കാലിക ഭിത്തി നിര്‍മിച്ചു.
വേണ്ടത്ര സിമന്റ് ഉപയോഗിക്കാതെയായിരുന്നു നിര്‍മാണ പ്രവര്‍ത്തനം്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയോടനുബന്ധിച്ച് 78 കോടി രൂപ വിനിയോഗിച്ച് നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് കുളം നവീകരണവും അനുബന്ധ പ്രവര്‍ത്തികളും നടത്തിവരുന്നത്. എന്നാല്‍ നിര്‍മിതിയില്‍ വിദഗ്ധരായ ഇന്‍ജിനീയര്‍മാരില്ലാത്തതിനാല്‍ ഉപ കരാറുകരാറുകാരാണ് നിര്‍മാണം നടത്തുന്നത്്.
വ്യക്തമായ രൂപരേഖയില്ലാതെയാണ് കരാര്‍ പണികള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്്്. തകര്‍ന്ന ഭാഗം ഉടന്‍ പുനര്‍ നിര്‍മിക്കുമെന്ന് പദ്മനാഭ സ്വാമിക്ഷേത്രം ഇന്‍ജിനീയറിങ് വിഭാഗം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss