|    Mar 23 Thu, 2017 8:02 pm
FLASH NEWS

പത്മകുമാറും സരിതയും തമ്മില്‍ എസ്എംഎസ് അയച്ചെന്നു രേഖകള്‍

Published : 6th August 2016 | Posted By: SMR

കൊച്ചി: സരിത എസ് നായരുമായി 2012 ജൂണ്‍ അഞ്ചു മുതല്‍ 2013 ജൂണ്‍ ഒന്നുവരെ മുന്‍ ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാര്‍ 277 തവണ എസ്എംഎസ് അയച്ചതായും നാലുതവണ ഫോണില്‍ സംസാരിച്ചതായും ഫോണ്‍കോള്‍ രേഖകള്‍.
ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ക്രോസ് വിസ്താരത്തിനിടെയാണ് കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ സിഡിആര്‍ രേഖകള്‍ ഹാജരാക്കിയത്. ഇതില്‍ 137 തവണ പത്മകുമാര്‍ സരിതയുടെ ഫോണിലേക്കും സരിത 140 തവണ പത്മകുമാറിന്റെ ഫോണിലേക്കും എസ്എംഎസ് അയച്ചതായി ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി പത്മകുമാര്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. സന്ദേശങ്ങളെല്ലാം ടീം സോളാര്‍ കമ്പനിയുടെ സ്റ്റാഫ് എന്നു പരിചയപ്പെടുത്തിയ ലക്ഷ്മി നായര്‍ എന്ന സ്ത്രീ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അയച്ച സന്ദേശങ്ങളാണെന്നാണു പത്മകുമാറിന്റെ മൊഴി.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക