|    Apr 26 Thu, 2018 7:02 am
FLASH NEWS
Home   >  Kerala   >  

പത്ത് വയസുകാരിയെ പീഡിപ്പിച്ചു;ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

Published : 2nd March 2018 | Posted By: mi.ptk

മലപ്പുറം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ കാളിയാര്‍തൊടി കുട്ടന്‍ ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഗൂഡല്ലൂരില്‍ നിന്നാണ് മഞ്ചേരി എസ്‌ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിച്ചുവരികയായിരുന്ന പത്തുവയസുകാരിയെ ടിവി കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളം ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കി. ഇതേതുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രദേശത്ത് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രതിയുടെ ഫോണ്‍കോള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഗൂഡല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് പിടികൂടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss