|    Jul 19 Thu, 2018 11:13 pm
FLASH NEWS
Home   >  Kerala   >  

പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ പ്രതി അറസ്റ്റില്‍

Published : 30th September 2017 | Posted By: shadina sdna


ഇടുക്കി: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അയല്‍വാസി അറസ്റ്റില്‍.  അടിമാലി  ദേവിയാര്‍ കോളനിയിലെ താമസക്കാരനായ ജോയിയാണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആഗസ്ത് എട്ടിനായിരുന്നു മകനെ അയല്‍വാസി പീഡിപ്പിച്ചെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതോടെ ജോയി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഇയാള്‍ ദേവിയാര്‍ കോളനിയില്‍ വരാറുണ്ടെന്ന വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനക്കിടെ പ്രതി പിടിയിലാവുകയായിരുന്നു. മൂന്ന് മാസമായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. അയല്‍വാസിയായതിനാല്‍ വീട്ടില്‍ കളിക്കാന്‍ വരുമ്പോള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  മറ്റ് കുട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ പീഡനം നടന്നിട്ടുണ്ടോ എന്നും പോലിസ് അന്വേഷിച്ച് വരികയാണ്.
പോക്‌സൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss