|    Jan 20 Fri, 2017 2:58 am
FLASH NEWS

പത്ത് ലക്ഷവുമായി യുവാവ് പിടിയില്‍

Published : 16th December 2015 | Posted By: SMR

നാദാപുരം: പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ പത്ത് ലക്ഷത്തിന്റെ കുഴല്‍ പണവുമായി യുവാവ് പിടിയിലായി .നാദാപുരം എക്‌സൈ സ് സംഘം നടത്തിയ വാഹന പരിശോധന ക്കിടെയാണ് വില്ല്യാപ്പള്ളി സ്വദേശി പിലാക്കണ്ടി അഷറഫ് ധ36 പപിടിയില്‍ ആയത്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷിന്റെ നിര്‍ദേശപ്രകാരം ന്യൂ ഇയര്‍ ക്രിസ്തുമസ് പ്രമാണിച്ചു അതിര്‍ത്തിപ്രദേശങ്ങളില്‍ ബോര്‍ഡര്‍ പട്രോളിംഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
തലശ്ശേരി തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന ശ്രീ പത്മ എന്ന ബസ്സില്‍ നിന്നാണ്പ്ലാസ്റ്റിക്ക് കവറില്‍ പതിഞ്ഞ നിലയില്‍ യാത്ര ക്കാരനായ യുവാവില്‍ നിന്ന് പണം പിടികൂടിയത് .ദിവസങ്ങള്‍ക്കുമുന്‍പ് വടകരയില്‍ വാഹന പരിശോധനക്കിടെ തലശ്ശേരി സ്വദേശി യില്‍ നിന്ന് നാലര ലക്ഷം രൂപയും വിദേശ കറന്‍സികളും നാദാപുരം എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എ കുഞ്ഞികൃഷ്ണന്‍ സിവില്‍ ഓഫീസര്‍ മാരായ വി സി വിജയന്‍ ,എം നിജീഷ് ,സുഭാഷ് ചന്ദ്രന്‍ ,വനിതാ ഓഫീസര്‍ ബി ബവിത ,െ്രെഡവര്‍ ഇ കെ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക