|    Aug 23 Wed, 2017 5:15 pm
FLASH NEWS

പത്ത് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍

Published : 7th August 2017 | Posted By: fsq

 

തെന്മല: പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട് രാമന്ത സ്വദേശി ജാബര്‍ ഹസ്സനാണ് പിടിയിലായത്. ആര്യങ്കാവില്‍ വച്ച് എഴുകോണ്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത് തെങ്കാശിയില്‍ നിന്നും പുനലൂരിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തുന്നതിനിടയില്‍ ശരീരത്ത് പണം കെട്ടിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ ചെന്നൈയില്‍ നിന്നും ഏറ്റുമാനുരിലേക്ക് കൊണ്ടുവന്ന പണമാണെന്ന് പറഞ്ഞു. എഴുകോണ്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരന്വേഷണത്തിനായി ഇയാളെ തെന്മല പോലിസിന് കൈമാറി. തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വന്‍തോതില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക