|    Aug 23 Wed, 2017 7:18 pm
FLASH NEWS

പത്ത് രൂപ നാണയത്തിന് വിലക്കെന്ന് വ്യാജ പ്രചാരണം

Published : 10th August 2017 | Posted By: fsq

 

വള്ളിക്കുന്ന്: സര്‍ക്കാര്‍ നിയമപരമായി നിരോധിക്കാത്ത പുതിയ പത്തുരൂപാ നാണയം കടകളിലും മറ്റും എടുക്കാത്തത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നു. റിസര്‍വ് ബാങ്ക് നിയമപരമായി പുറത്തിറക്കിയ നാണയം ആര്‍ബിഐ പിന്‍വലിക്കാത്ത സമയം വരെ വിനിമയം സാധ്യമാണെന്നിരിക്കെയാണ് ചില മേഖലകളിലെ അപ്രഖ്യാപിത വിലക്ക്. ചില ബസുകളില്‍ കണ്ടക്ടര്‍മാര്‍ ഈ നാണയം വാങ്ങുന്നില്ല. പെട്രോള്‍ പമ്പുകാര്‍, ചിലകടക്കാര്‍ എന്നിവരും പത്തുരൂപാ നാണയം എടുക്കാന്‍ വിസമതിക്കുകയാണ്. ബാങ്കുകളില്‍ ചെന്നാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും പെട്രോള്‍ ബങ്കുകളില്‍ നല്‍കുമ്പോള്‍  എടുക്കാന്‍ തയ്യാറാവുന്നുമില്ല. വിനിമയമൂല്യമുള്ള നാണയം എടുക്കാന്‍ വിസമതിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. പത്തുരൂപാ നാണയങ്ങള്‍ സൂക്ഷിച്ചുവച്ചവരും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക