|    Jan 19 Thu, 2017 11:58 am
FLASH NEWS

പത്ത് രൂപ നാണയം സ്വീകരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കേസ്

Published : 26th September 2016 | Posted By: SMR

10-rupee-coin

ലഖ്‌നോ: പുല്‍കിത് ശര്‍മയുടെ ഫ്രിഡ്ജിന് മുകളില്‍ വച്ചിരിക്കുന്ന കുട്ടയില്‍ നിറയെ 10 രൂപ നാണയമാണ്. ബറേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന ഇയാളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വന്നുചേര്‍ന്നവയാണിവ. കടകളില്‍നിന്നും മറ്റും സാധനം വാങ്ങുമ്പോള്‍ ബാക്കിയായി കൈവന്നുചേര്‍ന്ന ഈ നാണയങ്ങള്‍ പക്ഷേ, ആരും തിരികെയെടുത്തില്ല. പിലിബിത്തിലും ബറേലിയിലും ആഗ്രയിലും മാത്രമല്ല ഉത്തര്‍ പ്രദേശിലെ മിക്ക സ്ഥലങ്ങളിലും 10 രൂപ നാണയത്തിനെതിരേ പ്രചരിച്ച കിംവദന്തികളാണ് ജനങ്ങളെ ആര്‍ബിഐ ഒടുവിലിറക്കിയ ഈ നാണയത്തില്‍ നിന്നകറ്റിയത്.
2010 മുതല്‍ പുറത്തിറക്കുന്ന പത്ത് രൂപ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചെന്നും നിയമപിന്‍ബലമില്ലെന്നുമൊക്കയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു പിലിഭിത്ത് ജില്ലാ മജിസ്‌ട്രേറ്റ് മസ്ഊം അലി സര്‍വാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാണയം സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ കറന്‍സിയായ 10 രൂപ നാണയം നിരസിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആര്‍ബിഐ നിയമപ്രകാരം ഇന്ത്യന്‍ കറന്‍സി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കാവുന്നതാണ്. 10 രൂപ നാണയത്തിനെതിരേ നടക്കുന്ന പ്രചാരണം തടയാന്‍ ബാങ്കുകളും ജില്ലാ ഭരണകൂടങ്ങളും നിരവധി താക്കീതുകള്‍ നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ല. കടകളിലും ടെലിഫോണ്‍ ബൂത്തുകളിലും നാണയം സ്വീകരിക്കാതായതോടെ ഓട്ടോ ഡ്രൈവര്‍മാരും മടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. യുപിയില്‍ മാത്രമല്ല, ഡല്‍ഹിയിലും ഹരിയാനയിലും 10 രൂപ നാണയത്തിനെതിരേ പ്രചാരണം വ്യാപകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 363 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക