|    Jan 22 Mon, 2018 5:58 pm
FLASH NEWS
Home   >  Kerala   >  

പത്ത് രൂപ ചോദിച്ചിട്ട് നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു

Published : 5th October 2017 | Posted By: shadina sdna


തൃപ്പൂണിത്തുറ: പത്തുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ വീട്ടിലെ കിണറ്റില്‍ തള്ളിയിട്ടത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് ലോട്ടറി വിറ്റാണ് പുഷ്പ കുടുംബം പുലര്‍ത്തുന്നത്. മദ്യപാനിയായ നിത്യാനന്ദന്‍ പണം ചോദിച്ച് പുഷ്പയുമായി നിത്യവും വഴക്കിടാറുണ്ടായിരുന്നു. എന്നാല്‍ കഷ്ടപെട്ടുണ്ടാക്കുന്ന പണം മദ്യപിക്കാന്‍ നല്‍കില്ലെന്നു പറഞ്ഞതോടെയാണ് ഇയാള്‍ ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പുഷ്പയെ രക്ഷപ്പെടുത്തി. തലയ്ക്കു സാരമായി പരിക്കേറ്റ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണവും സ്വര്‍ണ മാലയും നഷ്ടപെട്ടതായി വീട്ടുകാര്‍ പരാതി നല്‍കി. നിത്യാനന്ദനെ പോലിസ് കസ്റ്റഡിയിലെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day