|    Jan 19 Thu, 2017 10:19 am
Home   >  Life  >  Career  >  

പത്ത് കഴിഞ്ഞാല്‍ പല പഠന വഴികള്‍

Published : 19th August 2015 | Posted By: admin

choice2കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വിജയിച്ചിരിക്കുകയാണ് . പലതരത്തിലുള്ള കോഴ്‌സും പഠന സൗകര്യങ്ങളും ഉണ്ടെങ്കിലും ബഹു ഭൂരിപക്ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോഴും പാരമ്പര്യ കോഴ്്‌സുകളില്‍ മാത്രം അഭയം പ്രാപിക്കുകയാണ് . വളരെയധികം വിദ്യര്‍ത്ഥികളും രക്ഷിതാക്കളും വ്യക്തമായ ധാരണ ഇല്ലാതെയാണ് ഈ കാലത്തും പഠനം തുടങ്ങുന്നതും കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതും .

ഉന്നത വിദ്യഭ്യാസ രംഗത്തെ  വിവിധ പ്രവേശന, അഭിരുചി പരീക്ഷകളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി  സമൂഹം വ്യക്തമായ ആധിപത്യം പുലര്‍ത്താതെ പോവുന്നത് പഠനത്തിന്റെ തുടക്കത്തിലേ തന്നെ ഭാവി പദ്ധതി ആവിഷ്‌കരിക്കാത്തതു കൊണ്ടാണ് .
പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പല വഴികളും ഉണ്ട് . അതില്‍ ഏറ്റവും പരിചിതമായത് ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ ആണ് . പത്താം ക്ലാസ്സില്‍ ഒരുപാട് വിഷയങ്ങള്‍ പഠിച്ച കുട്ടികള്‍ ഹയര്‍സെക്കണ്ടറിയിലേക്ക് പോവുമ്പോള്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ പഠിച്ചാല്‍ മതി. അതുകൊണ്ട് അഭിരുചിയും  താല്പര്യവും മറ്റും മനസ്സിലാക്കി വേണം ഹയര്‌സെക്കണ്ടറിയുടെ വിവിധ വിഭാഗങ്ങളിലേക്ക് മാറേണ്ടത്. അപ്പോള്‍ നമ്മള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളെ കുറിച്ചു മനസ്സിലാക്കണം .ഹയര്‍സെക്കണ്ടറി മൂന്നു തലതിലുണ്ട് .

വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി 

ഏതെങ്കിലുമൊരു കൈ തൊഴില്‍ മുന്‍നിര്‍ത്തിയാണ്  ഈ വിഭാഗത്തിന്റെ പഠനം. കൂടെ പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. സയന്‍സില്‍  ഫിസിക്‌സ് , കെമിസ്ട്രി , ബയോളജി ,കണക്ക്  തുടങ്ങിയ വിഷയങ്ങളും , കൊമേഴ്‌സില്‍ അക്കൌണ്ടന്‍സി  , ബിസിനസ് , ഇക്കണോമിക്‌സ് ,  സ്റ്റാറ്റിസ്റ്റിക്‌സ്  തുടങ്ങിയവയും , സോഷ്യോളജി, ഹിസ്റ്ററി ,ഇംഗ്ലീഷ്, ജ്യേഗ്രഫി തുടങ്ങിയവ ഹ്യൂമനിറ്റീസ് എന്ന വിഭാഗത്തിലും പഠിക്കാന്‍ ഉണ്ടാവും. ഇതിനോടൊപ്പം  തന്നെയാണ് ഒരു വൊക്കേഷണല്‍ വിഷയവും പഠനം നടത്തേണ്ടത് .

ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറിയാണ്

മുകളില്‍ പറഞ്ഞ പോലെ ഉള്ള വിഷയങ്ങളോടൊപ്പം തന്നെ ഒരു സാങ്കേതിക പരിജ്ഞാനം കൂടി നേടിയെടുക്കാന്‍ ഈ വിഭാഗം സഹായിക്കും. ഇലക്ട്രോണിക്‌സ് , ഇലക്ട്രിക്കല്‍ , ഒാേട്ടാമൊബൈല്‍ , കമ്പ്യൂട്ട’ര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു സാങ്കേതിക വിഷയം കൂടി പഠിക്കേണ്ടതുണ്ട് . ഈ വിഭാഗത്തിലൂടെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ബയോളജി പഠനം ഇല്ലാത്തത് കൊണ്ട് തന്നെ ഭാവിയില്‍ മെഡിക്കലും മെഡിക്കല്‍ അനുബന്ധ പഠനവും നടത്താന്‍ പറ്റില്ല.

പ്ലസ്ടു 

കണക്കും ബയോളജിയും ഒരുമിച്ചോ അല്ലെങ്കില്‍  ഇതില്‍ ഏതെങ്കിലും ഒന്നിലോ മാത്രവും പഠനം നടത്താം. ഫിസിക്‌സും  കെമിസ്ട്രിയും നിര്‍ബന്ധ വിഷയങ്ങള്‍ ആകുന്നു. എന്നാല്‍ കൊമേഴ്‌സിലും ഹ്യൂമനിറ്റീസിലും ഇതുപോലെ നമുക്ക് ഇഷ്ടമുള്ളത് എടുക്കാം. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം കുട്ടികള്‍ പ്ലസ് ടു പഠനത്തിന് കൂടുതല്‍ പ്രാധാന്യം കാണുകയും വി എച്ച് എസ് സിക്കോ ടി എച്ച് എസ് സിക്കോ വേണ്ടത്ര സാധ്യത കൊടുക്കുമില്ല .എാല്‍ ഈ മൂ് വിഭാഗങ്ങളുടെയും സാധ്യതകള്‍ തുല്യമാണെന്നത് വസ്തുതയാണ്. അതുമാത്രമല്ല വി എച്ച് എസ് സി യോ ,ടി എച്ച് എസ് സി യോ ആണ് പ്ലസ് ടു വിനെകാള്‍ ഒരുപടി മികവ് പുലര്‍ത്തുന്നത് .

പോളി ടെക്‌നിക്

പോളിടെക്‌നിക്‌ ഒരു മികവുറ്റ പഠന ശാഖയാണ്.നല്ല ഒരു എഞ്ചിനീയര്‍ ആകാന്‍ സ്വപ്നം നെയ്‌തെടുക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് പഠനത്തില്‍ സാങ്കേതിക പഠനം ഉള്‍പെടുത്തുന്നതാണ് നല്ലത്. പത്തു കഴിഞ്ഞു മൂന്ന് വര്‍ഷം കൊണ്ട്  പോളിടെക് പഠനവും ശേഷം മൂ് വര്‍ഷം കൊണ്ട് എഞ്ചിനീയറിങ് ബിരുദ പഠനവും നടത്താം.ഇതേ കാലയളവ് കൊണ്ട് തയൊണ് പത്ത് കഴിഞ്ഞ് ഹയര്‍സെക്കണ്ടറി പഠനം രണ്ട് വര്‍ഷം പഠിച്ച ശേഷം നാല് വര്‍ഷം എങ്ങിനീയറിങ് ബിരുദം എടുക്കുവര്‍ക്കും  ഉണ്ടാവുക.ചുരുക്കത്തില്‍ ഏതു വഴിക്കാണെങ്കിലും ആറു വര്‍ഷം  കൊണ്ട് പത്ത് കഴിഞ്ഞ ഒരു കുട്ടിക്ക് എഞ്ചിനീയര്‍ ആകാന്‍ സാധിക്കും.      choice
ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ ഹയര്‍സെക്കണ്ടറി പഠനമെങ്കിലും പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റുള്ള വഴികളിലേക്ക് തിരിയാന്‍ പാടുള്ളൂ. കാരണം ഇനി വരു കാലത്ത് ഏതു ജോലിക്കും മിനിമം യോഗ്യത ഹയര്‍സെക്കണ്ടറി  ആയി നിജപ്പെടുത്തും. ഇങ്ങിനെ പോകാന്‍ താല്പര്യമില്ലാത്ത ഒരാള്‍ക്ക്  ചെറിയ ചെറിയ പാരാമെടിക്കല്‍ കോഴ്‌സുകളിലേക്ക് നീങ്ങാം. കേരളത്തിന്‍ പുറത്ത് പല പാരാമെടിക്കല്‍ കോഴ്‌സിനും  ഇപ്പോഴും പത്ത് മതി.

ഹോട്ടല്‍ മാനേജ്‌മെന്റ്‌

മാനെജ്‌മെന്റ് വിഭാഗം നല്ല ഒരു അവസരമാണ്.കേരള സര്‍ക്കാരിന്റെ ത െഅംഗീകാരമുള്ള കോഴ്‌സിന് ചേര്‍് പഠിക്കാം. ഫുഡ്ക്രാഫ്റ്റ് കോഴ്‌സ് , ടൂറിസം , ഹോട്ടല്‍, ഷിപ്പിംഗ് മേഖലകളില്‍ തൊഴിലവസരം വര്‍ധിച്ചു വരു കാലമാണിത്. ഫ്രണ്ട്ഓഫീസ് ഓപറേഷന്‍ , ഫുഡ് പ്രൊഡക്ഷന്‍ , ബേക്കറി ആന്റ് ടെക്‌നോളജി ( സിപറ്റ് ) എ സ്ഥാപനത്തിലെ പ്ലാസ്റ്റിക് മോള്‍ടിങ് ടെക്‌നോളജി പോലത്തെ കോഴ്‌സുകള്‍ പത്ത് കഴിഞ്ഞവര്‍ക്കുള്ള ഒരു മികവുറ്റ ശാഖയാണ്.

         ഐ ടി ഐ , ഐ ടി സി
ഐ ടി ഐ , ഐ ടി സി വിഭാഗം വേറിട്ട പഠന രീതിയാണ്. സാങ്കേതിക നൈപുണ്യം ഉള്ളവര്‍ക്ക് കുറഞ്ഞ കാലം കൊണ്ട് വളരെ നല്ല ജോലിക്ക് ഈ പഠനം സഹായിക്കും. നിര്‍മ്മാണം , വാഹനം , തുകല്‍ , സിമന്റ്് , ചെരുപ്പ് , റബ്ബര്‍ , തുടങ്ങിയവയുടെ ഉത്പാദന മേഖലയിലേക്ക് ഈ പഠനം കഴിഞ്ഞവര്ക്ക് എത്തിച്ചേരാന്‍ കഴിയുന്നു.

    മള്‍ട്ടി മീഡിയ

മള്‍ട്ടി മീഡിയ , ആനിമേഷന്‍ ജോലികള്‍ അനന്തമാണ്. ടൈപ്പിംഗ് , എഡിറ്റിംഗ് , ഫേട്ടോഷോപ്പ് , ഡിസൈനിംഗ് തുടങ്ങിയ ഏരിയകളില്‍ പ്രകടമായ മുറ്റേം നടത്തേണ്ടതുണ്ട്. ഫിലിം , ചാനലുകള്‍ ,പരസ്യം , ഫാഷന്‍ , തുടങ്ങിയവയുടെ നിലനില്‍പ്പ് തന്നെ മള്‍ട്ടിമീഡിയയില്‍ ആണെന്ന് ഊഹിക്കാവുതേയുള്ളൂ .

ഇതര സാധ്യതകള്‍

കോര്‍പ്പറേറ്റ്് ബിസിനസ് വളര്‍ന്നുവരുന്ന  കാലമാണല്ലോ ഇത്. അവിടെ ഓഫിസ് ജോലികള്‍ക്ക് വമ്പന്‍ സാധ്യതയാണുള്ളത്. റീസപ്ഷനിസ്റ്റ് , കോള്‍സെന്റര്‍ , സെക്രട്ടറി , തുടങ്ങിയവയില്‍ ജോലി ലഭ്യമാവാന്‍ പത്താം ക്ലാസ്സ് മതി . പക്ഷെ കമ്മ്യൂണിക്കേഷന്‍ നൈപുണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യമാണ്.
 ( തുടരും )
 ഒ എ മുഹമ്മദ് ഷഫീഖ് മുട്ടില്‍
984737777

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 289 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക