|    Jan 17 Tue, 2017 6:49 pm
FLASH NEWS

പത്തു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ അറിയിക്കണം

Published : 26th April 2016 | Posted By: SMR

പത്തനംതിട്ട: പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ ബാങ്കുകള്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍ദേശിച്ചു.
ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കുള്ള അറിയിപ്പ് കലക്ടര്‍ നല്‍കും. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എം സതീഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. സ്‌ക്വാഡുകളുടെ മേധാവികള്‍ക്ക് ബുധനാഴ്ച രാവിലെ 10.30ന് കലക്ടറേറ്റില്‍ പരിശീലനം നല്‍കും. ചെലവ് സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് നല്‍കണമെന്ന് ചെലവ് നിരീക്ഷകന്‍ നിര്‍ദേശിച്ചു.
നിരീക്ഷകന്റെ അഭാവത്തി ല്‍ കലക്ടര്‍ ഈ റിപോര്‍ട്ടുകള്‍ പരിശോധിക്കും. സ്‌ക്വാഡുകളുടെ പരിശോധനാ സമയത്ത് നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ വിവരം പോലിസിനെ അറിയിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ലെന്നും അറിയിച്ചു. ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ഐ അബ്ദുല്‍ സലാം, ഫിനാന്‍സ് ഓഫിസര്‍ കെ ജി ജയശങ്കര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക