|    Dec 18 Mon, 2017 10:18 pm
FLASH NEWS
Home   >  Kerala   >  

പത്തു മണിക്കൂര്‍ കൂടി തന്നാല്‍ സിഡി ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍

Published : 10th December 2015 | Posted By: G.A.G

06TV_BIJU_RADHAKRI_1542313eകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ മന്ത്രിമാര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവടങ്ങിയ സിഡികള്‍ ഹാജരാക്കാന്‍ പത്തു മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. സിഡി തന്റെ കൈവശമല്ലെന്നും സംസ്ഥാനത്തിന് പുറത്താണവയുള്ളതെന്നും പത്തുമണിക്കൂര്‍ കൂടി അനുവദിച്ചാല്‍ തനിക്കവ ഹാജരാക്കാന്‍ കഴിയുമെന്നും ബിജു പറഞ്ഞു.
സിഡി തെളിവുകള്‍ ഉണ്ടെന്നത് താന്‍ കളവു പറഞ്ഞതല്ലെന്നും ബിജു ഉറപ്പിച്ചു പറഞ്ഞു. സിഡിയുടെ മൂന്ന് സെറ്റ് പകര്‍പ്പുകളാണ് ഉള്ളതെന്നും ബിജു അറിയിച്ചു.
സിഡി ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കഴിഞ്ഞദിവസം കമ്മീഷന് മുന്നില്‍ ഹാജരാക്കിയപ്പോഴും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാ ല്‍ ഇക്കാര്യത്തില്‍ ഇനി ഒളിച്ചുകളി അനുവദിക്കാനാവില്ലെന്നും ഇന്നുതന്നെ സിഡി ഹാജരാക്കണമെന്നുമാണ് കഴിഞ്ഞ തവണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. സിഡി ഹാജരാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞദിവസം ജയിലില്‍ വച്ച് ബിജു രാധാകൃഷ്ണന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഉമ്മന്‍ചാണ്ടി അടക്കം ആറുപേര്‍ സരിതയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സിഡിയിലുള്ളതെന്നാണ് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്നത്. സരിത അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പ് അവരുടെ കൈവശമുള്ള രേഖകളില്‍ നിന്നാണ് ഈ ദൃശ്യങ്ങളടങ്ങിയ പെന്‍െ്രെഡവ് താന്‍ കണ്ടെത്തിയതെന്നും ബിജു സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss