|    Jul 21 Fri, 2017 6:33 pm
FLASH NEWS
Home   >  National   >  

പത്തുലക്ഷം രൂപയിലേറെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നീക്കം

Published : 15th November 2015 | Posted By: G.A.G

ഹൈദരാബാദ് : പത്തുലക്ഷം രൂപയിലേറെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക്് പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചതാണിത്. കൂടുതല്‍ വരുമാനമുള്ളവരുടെ സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ നിരവധി പാവപ്പെട്ടവര്‍ക്ക് പാചകവാതകം നല്‍കാനാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതായാണ് വെങ്കയ്യ നായിഡു അറിയിച്ചത്. 30 ലക്ഷം പേര്‍ ഇതിനകം പാചകവാതക സബ്‌സിഡി വേണ്ടെന്നുവച്ചിട്ടുണ്ട്. ഇതിലൂടെ ലാഭിച്ച പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സബ്‌സിഡി വേണ്ടെന്നു വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും വെങ്കയ്യനായിഡു തെലങ്കാന ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക