|    Oct 21 Sun, 2018 5:12 am
FLASH NEWS

പത്തുലക്ഷം ഗോള്‍ : പ്രചാരണ കാംപയിന് തുടക്കമായി

Published : 25th September 2017 | Posted By: fsq

 

കല്‍പ്പറ്റ: രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിനിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റയില്‍ പ്രമോഷണല്‍ ഈവന്റ് സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  നടന്ന പരിപാടികള്‍ എഎസ്പി ചൈത്രാ തെരേസാ ജോണ്‍ ഉദ്ഘാടനം ചെയ്യ്തു. സ്‌പോര്‍ട്‌സ് സമാധാനത്തിന് എന്ന സന്ദേശത്തിന്റെ പ്രതീകമായി പ്രാവിനെ പറത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. മേള കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നതിന്റെ പ്രചാണാര്‍ത്ഥം 500 വിവിധ വര്‍ണ്ണങ്ങളിലുള്ള ഹൈഡ്രജന്‍ ബലൂണുകള്‍ കായിക താരങ്ങളും സ്‌പോര്‍ട്‌സ് സംഘാടകരും സമൂഹിക രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രമുഖരും ചേര്‍ന്ന് പറത്തി. വയനാട് പ്രീമിയര്‍ ലീഗിന്റെ സംഘാടകര്‍ കൂടിയായിട്ടുള്ള സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലാണ് ബുധനാഴ്ച്ച പുതിയ ബസ്റ്റാന്‍ഡില്‍ നടക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ പ്രാദേശിക സംഘാടനം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് എസ്‌സിപിസി നടത്തുന്നത്. മ്യൂസിക് ബാന്റ്, സമ്മാന പെരുമഴ, ഗോള്‍ നേടുന്ന മുഴുവന്‍ പേര്‍ക്കും ശീതള പാനീയം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. എസ്‌സിപിസി സെക്രട്ടറി പി കബീറിന്റെ നേത്രത്വത്തില്‍ സിനിമാ താരം അബൂ സലീം, കല്ലന്‍ങ്കോടന്‍ അബ്ദുള്ള, നിയാസ് തൈവളപ്പില്‍ തുടങ്ങിയവരും എസ്‌സിപിസി ഭാരവാഹികളും അംഗങ്ങളുമാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രമോഷന്‍ ഈവന്റിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കല്ലന്‍ങ്കോടന്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.  എ പി ഹമീദ്, ഡിഎഫ്എ സെക്രട്ടറി പി സഫറുള്ള, കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ പി യു ജയപ്രകാശ്, അബൂസലീം, നിയാസ് തൈവളപ്പില്‍, സി കെ നൗഷാദ്, പോക്കുമുണ്ടോളി, സാലി റാട്ടക്കൊല്ലി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss