|    Aug 20 Sun, 2017 7:45 am
FLASH NEWS

പത്തുചെയിനിലെ കുടുംബങ്ങള്‍ക്ക് പട്ടയം ; മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കി

Published : 13th August 2017 | Posted By: fsq

 

കട്ടപ്പന: അയ്യപ്പന്‍കോവില്‍,ഉപ്പുതറ,കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിനില്‍ താമസിക്കുന്ന കുടിയേറ്റ കൈവശാകാശമുള്ള കുടുംബള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് ചെയിന്‍ സംയുക്ത സമരസമതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂവൈദ്യുത വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം സമര്‍പ്പിച്ചു. സമരസമതിയുടെ രക്ഷാധികാരിയായ ഇ എസ് ബിജിമോള്‍ എം എല്‍ എയ്‌ക്കൊപ്പംസമരസമതി ചെയര്‍മാന്‍ എം എല്‍ ബാബു,ജനറല്‍ കണ്‍വീനര്‍ വി ആര്‍ ശശി,ട്രഷറര്‍ റ്റി എസ് ഗോപിനാഥപിള്ള,എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോയി ഈഴക്കുന്നേല്‍,പി എന്‍ വിനോദ്,എം എ ലാലിച്ചന്‍,തോമസ് കിഴക്കേമുറി,ജേക്കബ് തോപ്പില്‍ എന്നവര്‍ പങ്കെടുത്തു. നിവേദക സംഘത്തിന്റെ ആവശ്യങ്ങള്‍ പഠിച്ചശേഷം മുഖ്യമന്ത്രി,വകുപ്പ് മന്ത്രിമാര്‍,ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് ഉജിതമായ തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായി സമരസമതി ഭാരവാഹികള്‍ കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംയുക്ത സമരസമതിയുടെ എക്‌സിക്യുട്ടീവ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ 10 ചെയിന്‍ മേഖലയിലെ കുടുംബങ്ങളുടെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 2859 ഏക്കര്‍ സ്ഥലങ്ങളിലായി ആകെ 2467 കുടുംബങ്ങളാണ് ഉള്ളത്. ഏകദേശം 5343 പേരാണ് ഇവിടെ അധിവസിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം എല്‍ ബാബു,ജനറല്‍ കണ്‍വീനര്‍ വി ആര്‍ ശശി,സെക്രട്ടറി കെ ജെ ജോസഫ്,റ്റി എസ് ഗോപിനാഥപിള്ള,ജോയി ഈഴക്കുന്നേല്‍,പി എന്‍ ഗോപിനാഥപിള്ള,പി എന്‍ വിനോദ്,കിഷോര്‍ തോമസ്,സി എസ് രാജേന്ദ്രന്‍,തോമസ് കിഴക്കേമുറി,രാജേഷ് സുകുമാരന്‍,ജേക്കബ് തോപ്പില്‍,തോമസ് കളപ്പുര  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക