|    Oct 20 Fri, 2017 8:59 am
FLASH NEWS

പത്തിയൂരില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

കായംകുളം: ഭൂമി കൈയേറി റോഡ് നിര്‍മിക്കുന്നെന്ന പരാതിയില്‍ റോഡ് നിര്‍മാണത്തെ എതിര്‍ത്ത സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ സ്വദേശി ലാലനെ(52)യാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. ഇവരുടെ വസ്തുവിലൂടെ കഴിഞ്ഞ മൂന്നിന് രാത്രി ഒന്നരയോടെ ഒരുസംഘം ആളുകള്‍ അനധികൃതമായി റോഡ് വെട്ടുകയും  കുടിലുകളും കുളിമുറിയും വേലിയും മറ്റും തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ അമ്പാടിയില്‍ ഇന്ദിരാദേവിഎന്ന വീട്ടമ്മ കായംകുളം ഡിവൈഎസ്പിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ  കഴിഞ്ഞ ദിവസം പുലര്‍ച്ചെ   സമീപത്തെ വയലില്‍നിന്നു ഒരുസംഘം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്ത് റോഡില്‍ നിരത്തി. ഇതിനെതിരേ സ്ത്രീകളടക്കമുള്ളവര്‍ രംഗത്തുവന്നതോടെ സംഘം ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക