|    Jan 24 Tue, 2017 6:37 am

പത്തിന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി നാഷനല്‍ സര്‍വീസ് സ്‌കീം

Published : 22nd July 2016 | Posted By: SMR

തൃശൂര്‍: കലാലയങ്ങള്‍ സാമൂഹിക മേഖലയിലേക്ക് എന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് പത്തിന പ്രതേ്യക പരിപാടികള്‍ ജില്ലയില്‍ നടപ്പാക്കാന്‍ നാഷനല്‍ സര്‍വീസ് സ്‌കീം തീരുമാനിച്ചു. ലഹരി വിരുദ്ധ പ്രചാരണം, പരിസ്ഥിതി ബോധവല്‍ക്കരണം, ശുചിത്വ ഭാരതം, നൈപുണ്യ വികസനം എന്നീ മുഖ്യ പരിപാടികള്‍ക്ക് പുറമേയാണിത്. തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ഇത് സംബന്ധിച്ച് ജില്ലയിലെ നാഷനല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരുടെ ഏകദിന ശില്‍പശാല നടത്തി.
പൊതുകക്കൂസുകളുടെ നിര്‍മാണം, അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കല്‍, ആശുപത്രി സന്ദര്‍ശനം, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കല്‍ എന്നിവയാണ് കലാലയം സമൂഹത്തിലേക്ക് എന്ന പദ്ധതിയുടെ ലക്ഷ്യം. റോഡ് സുരക്ഷ പദ്ധതിയുടെ ഫസ്റ്റ് എയ്ഡ്, ട്രോമാ കെയര്‍ പരിശീലനം, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും. അയല്‍ക്കാരെ അറിയുക പദ്ധതി വഴി ആരോഗ്യ വിദ്യാഭ്യാസ സര്‍വെ, കാര്‍ഷിക പരിപാടികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിത്ത് വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. വര്‍ഗീയതയേയും റാഗിങിനേയും എതിര്‍ക്കാനും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സഹായിക്കാനുമായി ശാന്തി സേന രൂപീകരിക്കും. സ്ത്രീശാക്തീകരണം, ചുവര്‍ മാഗസിന്‍, എന്‍എസ്എസ് അലുമ്‌നി യൂനിറ്റ് രൂപീകരണം നിയമ സാക്ഷരത തുടങ്ങിയ മേഖലകള്‍ക്കാണ് നാഷനല്‍ സര്‍വീസ് സ്‌കീം ഊന്നല്‍ നല്‍കുന്നത്.
ശില്‍പശാല ഇന്‍ഫര്‍മേഷ ന്‍ പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പൊഫ. പി വി വല്‍സരാജന്‍ അധ്യക്ഷനായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാരിയറ്റ് മുഖ്യാതിഥിയായി. എന്‍എസ്എസ് ജില്ലാ കോ-ഓഡിനേറ്റര്‍ പ്രൊഫ. കെ എന്‍ രമേശ് ആമുഖ പ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ്. ഉപദേശക സമിതിയംഗം ഡോ. എ ബി മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക