|    Jul 22 Sun, 2018 2:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പത്തിടത്തുകൂടി ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തുന്നു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പൂനെ, റാഞ്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്ത് വിമാനത്താവളങ്ങളില്‍ കൂടി ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് സംവിധാനം നിര്‍ത്തലാക്കുന്നു. നിലവില്‍ 147 വിമാനത്താവളങ്ങളിലാണു ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് സംവിധാനം നിര്‍ത്തലാക്കിയിരിക്കുന്നത്. അമൃതസര്‍, ചണ്ഡീഗഡ്, വാരണാസി, ഉദയ്പൂര്‍, ദിബ്രുഗഡ്, നാഗ്പൂര്‍, മംഗളൂരു, ട്രിച്ചി, പൂനെ, റാഞ്ചി എന്നീ വിമാനത്താവളങ്ങളിലാണു ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കുന്നതെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ജയ്പൂര്‍, ഗുവാഹത്തി, ലഖ്‌നോ, തിരുവനന്തപുരം, പട്‌ന, ചെന്നൈ എന്നീ വിമാനത്താവളങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലും ഈ സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിമാനത്തില്‍ ഉണ്ടോ എന്നറിയാനായിരുന്നു സ്റ്റാമ്പിങ് . പുതിയ സുരക്ഷാസംവിധാനങ്ങളിലൂടെ ഇവ കണ്ടുപിടിക്കാമെന്നതിനാലാണു സ്റ്റാമ്പിങ് നിര്‍ത്തലാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss